Sunday, July 5, 2026

ചാവക്കാട് സർക്കിൾ സഹകരണ യൂണിയൻ അന്താരാഷ്ട്ര സഹകരണ ദിനാഘോഷം സംഘടിപ്പിച്ചു

ചാവക്കാട്: ചാവക്കാട് സർക്കിൾ സഹകരണ യൂണിയൻ്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര സഹകരണ ദിനാഘോഷം സംഘടിപ്പിച്ചു. ഗുരുവായൂർ നഗരസഭ ഫ്രീഡം ഹാളിൽ നടന്ന പരിപാടി മണലൂർ എം.എൽ.എ പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ അഡ്വ പി.ആർ വാസു അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജോയിൻ്റ് രജിസ്ട്രാർ പി. രാമചന്ദ്രൻ സ്റ്റാമ്പ് പ്രകാശനം നിർവ്വഹിച്ചു. “കോപ്പറേറ്റീവ് ഫോർ എ പീസ്ഫുൾ വേൾഡ് ” എന്ന വിഷയത്തിൽ സെമിനാർ നടന്നു. അസിസ്റ്റന്റ് രജിസ്ട്രാർ സി.പി മോളി, അസിസ്റ്റന്റ് ഓഡിറ്റ് ഡയറക്ടർ ഇ. ബിന്ദു തുടങ്ങിയവർ സംസാരിച്ചു. ഭരണസമിതിയംഗങ്ങൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments