പാവറട്ടി : കേന്ദ്ര സര്‍ക്കാരിന്‍റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള കര്‍ഷക സമരങ്ങളെ പിന്തുണച്ച് എസ് എസ് എഫ് പാവറട്ടി സെക്ടറിന്‍റെ ആഭിമുഖ്യത്തില്‍ വെന്മേനാട് പാണ്ടി പാടത്ത് സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ വലയം ശ്രദ്ധേയമായി. ഐക്യദാര്‍ഢ്യ വലയം കേരള മുസ്‌ലിം ജമാഅത്ത് ചാവക്കാട് സോൺ ജ.സെക്രട്ടറി നവാസ് പാലുവായ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. അവശ്യ വസ്തു നിയമ ഭേദഗതി ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയുന്നതിനുള്ള സുപ്രധാനമായ നിയമത്തിലാണ് ഇപ്പോൾ കേന്ദ്ര സർക്കാർ വെള്ളം ചേർത്തിരിക്കുന്നത്. കടക്കെണിയും വിളനഷ്ടവും മൂലം ദുരിതക്കയത്തിലായ കർഷകർക്ക് മേൽ ഇരുട്ടടിയായി മാറിയിറിക്കുകയാണ് കേന്ദ്ര സർക്കാർകൊണ്ട് വന്ന പുതിയ കാർഷിക ബില്ലുകൾ. വില- വിപണി നിയന്ത്രണങ്ങളിൽ നിന്ന് സർക്കാർ പൂർണ്ണമായി പിൻവാങ്ങുക വഴി കോർപ്പറേറ്റ് ശക്തികളുടെ അടിമവേലയിലേക്ക് കർഷകരെ തള്ളിവിടുകയാണ് ഭരണകൂടം ചെയ്യുന്നത്. നിർദ്ദിഷ്ട ബില്ലുകൾക്കെതിരെ കർഷകരുടെ നേതൃത്വത്തിൽ നടക്കുന്ന പ്രക്ഷോഭ സമരങ്ങൾക്ക് പിന്തുണ നല്‍കേണ്ടത് ഓരോ ഇന്ത്യന്‍ പൗരന്‍റേയും ബാധ്യതയാണ്. ഉദ്ഘാടന പ്രഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു. എസ്.വൈ.എസ് ചാവക്കാട് സോൺ സെക്രട്ടറി റഫീഖ് വെന്മെനാട്,കേരള മുസ്‌ലിം ജമാഅത്ത് പാവറട്ടി സർക്കിൾ പ്രസിഡെന്റ് അബ്‌ദു സാഹിബ്, എസ്.വൈ.എസ് പാവറട്ടി സർക്കിൾ സെക്രട്ടറി ശറഫുദ്ധീൻ, ഷെഹീദ് വെന്മേനാട്
എന്നിവര്‍ പ്രസംഗിച്ചു.