Tuesday, June 30, 2026

ഓട്ടോ ആൻ്റ് ലൈറ്റ് മോട്ടോർ ഡ്രൈവേഴ്സ് യൂണിയൻ സിഐടിയു ചാവക്കാട് ഏരിയ സമ്മേളനം സമാപിച്ചു

ഗുരുവായൂർ: ഓട്ടോ ആൻ്റ് ലൈറ്റ് മോട്ടോർ ഡ്രൈവേഴ്സ് യൂണിയൻ (സിഐടിയു ) ചാവക്കാട് ഏരിയ സമ്മേളനം സമാപിച്ചു. സിഐടിയു ജില്ലാ വൈസ് പ്രസിഡണ്ട് സി സുമേഷ് ഉദ്ഘാടനം ചെയ്തു. കെ.കെ മുബാറക് അധ്യക്ഷനായി. ഗുരുവായൂർ ഫ്രീഡം ഹാളിൽ നടന്ന സമ്മേളനത്തിൽ യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി പി കെ പുഷ്പാകരൻ, സിഐടിയു ചാവക്കാട് ഏരിയ സെക്രട്ടറി എ എസ് മനോജ്, പ്രസിഡണ്ട് കെ എം അലി, കെ ആർ സൂരജ്, ടി എസ് ദാസൻ, വി പി അബൂ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ കെ മുബാറക്ക്, സെക്രട്ടറി പി എ രാധാകൃഷ്ണൻ, പ്രസിഡണ്ട് വി പി അബൂ ട്രഷറർ, എന്നിവരെയും ജോയിൻ്റ് സെക്രട്ടറിമാരായി കെ.ആർ സൂരജ്, മനോജ്, കെ എൻ സുൽഫിക്കർ, ഇ കെ ഷാജി, വൈസ് പ്രസിഡണ്ടുമാരായി എ.വി ജാഫർ ഹരിദാസൻ, ഫൈസൽ പൊട്ടത്തിയിൽ, ഷാനിദ് എന്നിവരെയും തിരഞ്ഞെടുത്തു. സമ്മേളനത്തിന് ടി എസ് ദാസൻ സ്വാഗതവും പി എ രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments