Monday, August 24, 2026

ഗുരുവായൂർ കോട്ടപ്പടിയിൽ മരംവീണ് വൈദ്യുതികാൽ റോഡിലേക്ക് വീണു; ഗതാഗതം തടസ്സപ്പെട്ടു

ഗുരുവായൂർ: കോട്ടപ്പടിയിൽ മരംവീണ് വൈദ്യുതികാൽ റോഡിലേക്ക് തകർന്ന് വീണു. ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് രാവിലെയാണ് സംഭവം. ഗുരുവായൂർ കോട്ടപ്പടി സെൻ്റ് ലാസേഴ്‌സ് ദേവാലയത്തിന് പടിഞ്ഞാറു വശത്തുള്ള മഹാത്മഗാന്ധി റോഡിലേക്കാണ് മരംവീണ് വൈദ്യുതികാൽ ഒടിഞ്ഞു വീണത്. വിവരമറിഞ്ഞ് അഗ്നിരക്ഷ സേനയെത്തി മരം മുറിച്ചു മാറ്റി. കെ.എസ്.ഇ.ബി അധികൃതർ സ്ഥലത്തെത്തി വൈദ്യുതികാൽ പുനസ്ഥാപിക്കുന്ന പ്രവർത്തനം ആരംഭിച്ചു. .

RELATED ARTICLES
- Advertisment -

Most Popular

Recent Comments