Monday, August 24, 2026

കെ.എച്ച്.ആർ.എ ഗുരുവായൂർ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഹോട്ടൽ ജീവനക്കാർക്ക് ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

ഗുരുവായൂർ: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ഗുരുവായൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ ഫുഡ് സേഫ്റ്റി ഡിപ്പാർട്ട്മെൻ്റിൻ്റെ സഹകരണത്തോടെ ഇതര സംസ്ഥാന ജോലിക്കാരുൾപ്പെടെയുള്ള ഹോട്ടൽ ജീവനക്കാർക്ക് ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. സംസ്ഥാന ട്രഷറർ സി. ബിജുലാൽ ക്ലാസ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട്  ഒ.കെ.ആർ മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു. ഫുഡ് സേഫ്‌റ്റി ഓഫീസർ അഷ്‌റഫ് ക്ലാസ്സ് നയിച്ചു.എൻ.പി അഷ്‌റഫ് ക്ലാസ്സ് ഹിന്ദിയിൽ പരിഭാഷ നടത്തി. ജില്ല ഹൈജീൻ മോണിറ്ററിങ്  കമ്മറ്റി ചെയർമാൻ ഏ.എസ് ജോസഫ്,  സെക്രട്ടറി രവീന്ദ്രൻ നമ്പ്യാർ, എൻ.കെ രാമകൃഷ്ണൻ, ഒ.കെ നാരായണൻ നായർ, സന്തോഷ്, രാജേഷ് ഗോകുലം, ചന്ദ്രബാബു, മുബാറക്ക് എന്നിവർ സംസാരിച്ചു. ഹോട്ടൽ ജീവനക്കാർക്ക് മൈക്രോ ലാബുമായി സഹകരിച്ച് ഹെൽത്ത് കാർഡ് ക്യാമ്പും സംഘടിപ്പിച്ചു. ക്യാമ്പിൽ നേത്ര പരിശോധന, ചർമ്മ പരിശോധന, ഫിസിക്കൽ എക്സാമിനേഷൻ, ബ്ലഡ് ടെസ്റ്റ് തുടങ്ങിയ പരിശോധനകൾ നടത്തി. ഇരുന്നൂറിലധികം പേർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments