Thursday, June 25, 2026

നിരോധിത പുകയില ഉൽപന്നങ്ങളുമായി ഒരാൾ അറസ്റ്റിൽ

സ്കൂൾ കുട്ടികളെയും യുവാക്കളെയും ലക്ഷ്യമിട്ട് നിരോധിത പുകയില ഉത്പന്നങ്ങൾ സൂക്ഷിച്ചു വെച്ച് വിൽപ്പന നടത്തിവന്നയാളെ കാട്ടൂർ   പോലീസ് അറസ്റ്റ് ചെയ്തു. എടതിരിഞ്ഞി ചെട്ടിയാൽ സ്വദേശി തൊപ്പിയിൽ വീട്ടിൽ ഷിഹാബ് (42) എന്നയാളാണ് പോലീസിന്റെ പിടിയിലായത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ  കാട്ടൂരിൽ നടത്തിയ പരിശോധനയിലാണ് 142 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളുമായി ഇയാളെ പിടികൂടിയത്.  പ്രതിക്കെതിരെ കോട്പാ ആക്ടിന് പുറമെ, കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്ന ബാലനീതി നിയമത്തിലെ ജാമ്യമില്ലാ വകുപ്പും ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.  കാട്ടൂർ പോലീസ് സ്റ്റേഷൻ എസ് ഐ ബാബു ജർജ്ജ്, ജി എസ് ഐ സുധീർ, ജി എ എസ് ഐ ധനേഷ്, മിനി, എസ് സി പി ഒ മുഹമ്മദ് ഷൗക്കർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments