Tuesday, June 23, 2026

ഗുരുവായൂർ ക്ഷേത്രത്തിൽ ആനയെ പ്രതീകാത്മകമായി നടയിരുത്തി

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ആനയെ പ്രതീകാത്മകമായി നടയിരുത്തി. ശീവേലിക്ക് ശേഷമായിരുന്നു ചടങ്ങ്. തൃശൂർ നടവരമ്പ് പാടത്ത് പാലാഴി ഹൗസിൽ പ്രദീപ് പാലാഴി ആണ് വഴിപാടായി ആനയെ നടയിരുത്തിയത്. ഇതിനായി പത്തുലക്ഷം രൂപ ദേവസ്വത്തിലടച്ചു. ജൂനിയർ വിഷ്ണു ആനയെയാണ് നടയിരുത്തിയത്. ക്ഷേത്രം മേൽശാന്തി ചെർപ്പുളശ്ശേരി തെക്കും പറമ്പത്ത് മനയിൽ ടി.എം നാരായണൻ നമ്പൂതിരി മുഖ്യകാർമികനായി. ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ ചുമതല വഹിക്കുന്ന ജില്ല കളക്ടർ ശിഖ സുരേന്ദ്രൻ, ദേവസ്വം ഭരണസമിതി അംഗം മനോജ് ബി നായർ, ക്ഷേത്രം ഡപ്യൂട്ടിഅഡ്മിനിസ്ട്രേറ്റർ എം.രാധ, ജീവധനം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ കെ.ഗീത, ഗോപുരം അസിസ്റ്റന്റ് മാനേജർ വി.സി സന്തോഷ് , പാരമ്പര്യ അവകാശികളായ മാദേമ്പാട്ട് ചന്ദ്രശേഖരൻ നമ്പ്യാർ, കണ്ടിയൂർ പട്ടം വാസുദേവൻ നമ്പീശൻ  സന്നിഹിതരായി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments