Saturday, August 8, 2026

ഗുരുവായൂർ നെന്മിനിയിൽ ജോലിക്കിടെ തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു

ഗുരുവായൂർ: നെന്മിനിയിൽ  ജോലിക്കിടെ തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു. നെന്മിനി കരുവാൻപടി മംഗലത്ത് ലീലാധരന്റെ വീട്ടിൽ പണിക്ക് വന്ന ഈരാറ്റുപേട്ട സ്വദേശി രാജൻ(63) ആണ് മരിച്ചത്. ഇന്ന് രാവിലെ ജോലി ചെയ്യുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ ഗുരുവായൂർ ആക്ട്‌സ് പ്രവർത്തകർ രാജനെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. വർഷങ്ങളായി ഗുരുവായൂരിലും പരിസരപ്രദേശങ്ങളിലും കൂലിപ്പണികൾ ചെയ്‌ത് ഉപജീവനം നടത്തിവരികയായിരുന്നു രാജൻ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments