ചാവക്കാട്: സംസ്ഥാന സർക്കാരിൻ്റെ ലഹരിക്കെതിരെയുള്ള ക്യാമ്പയിനിൻ്റെ ഭാഗമായി വേൾഡ്കപ്പ് ആവേശത്തോടൊപ്പം എം.എസ്.എഫ് പുതിയറ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘തൂഫാൻ കിക്ക്’ പരിപാടി സംഘടിപ്പിച്ചു. കടപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി എം മനാഫ് ഉദ്ഘാടനം ചെയ്തു. സബാഹ് താഴത്ത് അധ്യക്ഷത വഹിച്ചു. ലഹരി വിരുദ്ധ സത്യപ്രതിജ്ഞ എം എസ് എഫ് മുനിസിപ്പൽ ജനറൽ സെക്രട്ടറി റ്റി.എഫ് ഹൈഫ ചൊല്ലി കൊടുത്തു. മുസ്ലിം ലീഗ് മുനിസിപ്പൽ സെക്രട്ടറി കെ.എച്ച് അബ്ദുൽ സത്താർ, മുസ്ലിം ലീഗ് മേഖല സെക്രട്ടറി ടി.വി അബ്ദുൽ അസീസ്, എം എസ് എഫ് മുനിസിപ്പൽ പ്രസിഡണ്ട് ദാവൂദുൽ ഹക്കീം, റ്റി.എ ഇല്യാസ്, പി എസ് ഷഹബാസ് എന്നിവർ സംസാരിച്ചു. തൂഫാൻ കിക്കിൽ ഒന്നാം സ്ഥാനം സജിൽ ബാബുവും രണ്ടാം സ്ഥാനം അമൻ മുജീബും കരസ്ഥമാക്കി. വിജയികൾക്കുള്ള സമ്മാനദാനം എം.എസ്.എഫ് മുനിസിപ്പൽ ജനറൽ സെക്രട്ടറി റ്റി.എഫ് ഹൈഫ, വൈസ് പ്രസിഡണ്ട് റ്റി.എസ് തെൻഹ എന്നിവർ ചേർന്ന് നൽകി

