Saturday, August 8, 2026

ചാവക്കാട് തഹസിൽദാറായി ഇടതുപക്ഷ യൂണിയനിൽ പെട്ട ആളെ നിയമിച്ചു; കോൺഗ്രസിൽ പൊട്ടിത്തെറി

✍️ കെ.എം അക്ബർ 

ചാവക്കാട്: ചാവക്കാട് തഹസിൽദാറായി ഇടതുപക്ഷ യൂണിയനിൽ പെട്ട ആളെ നിയമിച്ചെന്നാരോപിച്ച് കോൺഗ്രസിൽ പൊട്ടിത്തെറി. ഇടത് യൂണിയനിൽപെട്ട ടി.കെ. ഷാജിയെ ചാവക്കാട് തഹസിൽദാറായി ചുമതലപ്പെടുത്തിയതാണ് ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് നേതൃത്വത്തെ ചൊടിപ്പിച്ചത്. പാലയൂർ സ്വദേശിയയായ കെ.റ്റി ബാബുവിനെ ചാവക്കാട് തഹസിൽദാറായി ചുമതലപ്പെടുത്തണമെന്നായിരുന്നു കോൺഗ്രസിന്റെ ആവശ്യം. എൻ.ജി.ഒ അസോസിയേഷനും കേരളാ ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയനും കോൺഗ്രസ് ജില്ലാ നേതൃത്വം വഴി ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ അസോസിയേഷനെയും പാർട്ടി നേതാക്കളെയും ഞെട്ടിച്ചു കൊണ്ട് ഇടത് യൂണിയനിൽ പെട്ട ടി കെ. ഷാജിയെയാണ് ചാവക്കാട് തഹസിൽദാറായി സർക്കാർ നിയമിച്ചത്. മുൻ എം.പിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ടി.എൻ പ്രതാപൻ ഇടപെട്ടാണ് ഇടത് യൂണിയനിൽ പെട്ട ആളെ ചാവക്കാട് തഹസിൽദാറായി നിയമിച്ചതെന്നാണ് കോൺഗ്രസ് അനുകൂല യൂണിയനും പ്രാദേശിക കോൺഗ്രസ് നേതാക്കളും ആരോപിക്കുന്നത്. പാർട്ടിയുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ഇതു സംബന്ധിച്ച ചർച്ച ചൂടേറുകയാണ്. ചാവക്കാട് മുൻ തഹസിൽദാറായിരുന്ന ഷാജി, ഇപ്പോൾ ഡെപ്യൂട്ടേഷനിൽ ഗുരുവായൂർ ദേവസ്വം തഹസിൽദാറായി ജോലി ചെയ്ത് വരികയാണ് . 

RELATED ARTICLES
- Advertisment -

Most Popular

Recent Comments