Sunday, June 21, 2026

യുവാവിനെ  സംഘം ചേർന്ന് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം; പരിക്കേറ്റ യുവാവ് ചാവക്കാട് താലൂക്ക് ആശുപത്രിയിൽ

ചാവക്കാട്: വാടാനപ്പള്ളിയിൽ യുവാവിനെ  സംഘം ചേർന്ന് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി. വാടാനപ്പള്ളി സ്വദേശിയായ നഫീൽ (20) ആണ് അക്രമത്തിന് ഇരയായത്. ആക്രമണത്തിൽ സാരമായി പരിക്കേറ്റ യുവാവിനെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിലെ ജോലി ഉപേക്ഷിച്ച് മറ്റൊരു സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിച്ചതിന്റെ വൈരാഗ്യത്തിലാണ് തന്നെ  വീട്ടിൽ നിന്ന് വിളിച്ചിറക്കി തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചെന്നും കൊലപ്പെടുത്താൻ ശ്രമിച്ചെന്നും നഫീൽ പറഞ്ഞു. നേരത്തെ വാടാനപ്പള്ളി സെന്ററിലെ ജവഹർ തീയറ്ററിന് മുൻവശത്തുള്ള റോഡരികിലെ കൂൾ ഡ്രിങ്ക്സ് കടയിലാണ് ജോലി ചെയ്തിരുന്നത്. ഇവിടെനിന്നും മാറി മറ്റൊരു സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിച്ചതിനെ തുടർന്നാണ് ആക്രമണം നടന്നതെന്നാണ് പരാതി. നഫീലിനെവീട്ടിൽ നിന്ന് വിളിച്ചിറക്കിയ ശേഷം സംഘം ബലംപ്രയോഗിച്ച് കാറിൽ കയറ്റി കൊണ്ടുപോയി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വിവിധ സ്ഥലങ്ങളിൽ വെച്ച് ക്രൂരമായി മർദ്ദിച്ചുവെന്നാണ് പരാതി. സംഭവത്തിൽ വാടാനപ്പള്ളി പോലീസ് അന്വേഷണം ആരംഭിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments