Sunday, January 11, 2026

കളിക്കുന്നതിനിടയില്‍ ഷാള്‍ കഴുത്തില്‍ കുരുങ്ങി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു

പേരാമ്പ്ര: ഷാള്‍ കഴുത്തില്‍ കുരുങ്ങി പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. നൊച്ചാട് രാമല്ലൂര്‍ ഏരത്ത് കണ്ടി മീത്തല്‍ മുഹമ്മദിന്റെ മകനും, കല്‍പ്പത്തൂര്‍ എ.യു.പി സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് അസ്ലം (11) ആണ് മരണപ്പെട്ടത്. സഹോദരങ്ങളോടൊത്ത് കളിക്കുന്നതിനിടയില്‍ ഷാള്‍ കഴുത്തില്‍ കുരുങ്ങി പരുക്കേറ്റതിനെ തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിയിരുന്നു. നാല് ദിവസം മുമ്പ് വീട്ടിനുള്ളില്‍ വെച്ചായിരുന്നു അപകടം. മാതാവ്: നഫീസ. സഹോദരങ്ങള്‍: മിന്‍ഹ ഫാത്വിമ, സല്‍മാന്‍ ഫാരിസ്. 

RELATED ARTICLES
- Advertisment -

Most Popular

Recent Comments