Saturday, June 20, 2026

സംസ്ഥാന ബജറ്റ്; ഗുരുവായൂരിൽ സി.ഐ.ടി.യു പ്രതിഷേധം

ഗുരുവായൂർ: യുഡിഎഫ് സർക്കാർ അവതരിപ്പിച്ച ബജറ്റിനെതിരെ ഗുരുവായൂരിൽ സി.ഐ.ടി.യു പ്രതിഷേധം. സിഐടിയു ചാവക്കാട് എരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന ധർണ സിഐടിയു ചാവക്കാട് എരിയ സെക്രട്ടറി എ.എസ് മനോജ് ഉദ്ഘാടനം ചെയ്തു. എരിയ പ്രസിഡണ്ട് കെ.എം അലി അധ്യക്ഷത വഹിച്ചു. എരിയ കമ്മറ്റി ഭാരവാഹികളായ കെ.കെ മുബാറക്ക്, ദയാനന്ദൻ, ഉണ്ണി വാറണാട്ട്, എം.കെ സജീവൻ തുടങ്ങിയവർ  സംസാരിച്ചു. സിഐടിയു ഗുരുവായൂർ കോഡിനേഷൻ കൺവീനർ ജെയിംസ് ആളൂർ നന്ദി പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments