Thursday, June 18, 2026

കാപ്പ ഉത്തരവ് ലംഘിച്ചു; കുപ്രസിദ്ധ ഗുണ്ട കണ്ഠാരൻ രാജു അറസ്റ്റിൽ 

തൃശ്ശൂർ റവന്യൂ ജില്ലയിൽനിന്ന് നാടുകടത്തിക്കൊണ്ടുള്ള സഞ്ചലന നിയന്ത്രണ  ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച ക്രിമിനൽ കേസ് പ്രതിയെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. വധശ്രമം അടക്കം ഒമ്പത് ക്രിമിനൽക്കേസുകളിൽ പ്രതിയായ കല്ലേറ്റുംകര വില്ലേജ്, വടക്കുമുറി സ്വദേശി വടക്കേടത്ത് വീട്ടിൽ ‘കണ്ടാരൻ രാജു’ എന്നറിയപ്പെടുന്ന രാജു (46) ആണ് അറസ്റ്റിലായത്. നിരന്തരം പൊതുസമാധാനത്തിന് ഭീഷണിയാകുന്ന കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനെ തുടർന്ന് 2025 ജൂലൈ 12 മുതൽ കാപ്പ നിയമപ്രകാരം ഒരു വർഷക്കാലത്തേക്ക് ഇയാളെ തൃശ്ശൂർ റവന്യൂ ജില്ലയിൽനിന്ന് നാടുകടത്തിയിരുന്നു. തുടർന്ന് ഇയാൾ രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലായിരുന്നു. കാപ്പ നിയമപ്രകാരമുള്ള സഞ്ചലന നിയന്ത്രണ  ഉത്തരവ് ലംഘിച്ച് ഇയാൾ ചാലക്കുടി പോലീസ് സ്റ്റേഷൻ പരിധിയിലെ മൂഞ്ഞേലിയിൽ എത്തിയതായി തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീമുദ്ദീൻ ഐ.പി.എസിന് രഹസ്യവിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘം ഇന്നലെ രാത്രി 10.30-ഓടെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. രാജു  ചാലക്കുടി, ആളൂർ, കൊടകര, വയനാട് കൽപ്പറ്റ പോലീസ് സ്റ്റേഷൻ പരിധികളിലായി ഒരു വധശ്രമക്കേസിലും, വീട് കയറി ആക്രമണം നടത്തി സ്ത്രികളെ ആക്രമിച്ച് മാനഹാനി വരുത്തിയ രണ്ട് കേസ്സിലും,  മൂന്ന് അടിപിടിക്കേസിലും, മനുഷ്യജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ചതിൽ മറ്റൊരാൾക്ക് ഗുരുതര പരിക്കേൽക്കാൻ ഇടയായ ഒരു കേസ്സിലും, മദ്യഹലരിയിൽ മനുഷ്യജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ച രണ്ട് കേസ്സിലും അടക്കം ഒമ്പത് ക്രിമിനൽക്കേസിലെ പ്രതിയാണ്. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീമുദ്ദീൻ ഐ.പി.എസിന്റെ നിർദേശ പ്രകാരം ചാലക്കുടി പോലീസ് സ്റ്റേഷൻ എസ് ഐ വിശാഖ്, ആളൂർ പോലീസ് സ്റ്റേഷൻ എസ് ഐ മനു പി ചെറിയാൻ, ജി എസ് ഐ കൃഷ്ണൻ, എസ് സി പി ഒ ജിജോ, സി പി ഒ രങ്കേഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments