യുവാവ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തളിക്കുളം പുതിയങ്ങാടി ഒന്നാംകല്ലിൽ താമസിക്കുന്ന ഒളാട്ട് ശ്രീജയുടെ മകൻ പ്രദീപൻ എന്ന ശ്രീരാഗ് (26) ആണ് മരിച്ചത്. ഇന്ന് രാവിലെ 9 മണിയോടെയാണ് നാട്ടിക ബീച്ച് റിസോർട്ടിന് കിഴക്ക് വശം ആളൊഴിഞ്ഞ പറമ്പിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വാടാനപ്പള്ളി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

