ചാവക്കാട്: കെ.എസ്.കെ.ടി.യു അഖിലേന്ത്യാ സെക്രട്ടറി പി.കെ കുഞ്ഞച്ചൻ ദിനത്തിൻ്റെ ഭാഗമായി കെ.എസ്.കെ.ടി.യു ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. കെ.എസ്.കെ.ടി.യു ജില്ല എക്സിക്യൂട്ടിവ് അംഗം എം.ബി പ്രവീൺ ഉൽഘാടനം ചെയ്തു. വി വിദ്യാധരൻ അധ്യക്ഷത വഹിച്ചു. വി. അനൂപ്, കെ.എ ഉണ്ണികൃഷ്ണൻ, സുരേഷ്, എ.എ മഹേന്ദ്രൻ, എം.കെ രമേശ്, കെ.പി നിതേഷ് എന്നിവർ സംസാരിച്ചു.

