Saturday, June 13, 2026

കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിൽ

സ്കൂൾ-കോളേജ് വിദ്യാർത്ഥികളെയും കുട്ടികളെയും ലക്ഷ്യമിട്ട് വിൽപനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി രണ്ട് യുവാക്കൾ തൃശ്ശൂർ റൂറൽ പോലീസിന്റെ പിടിയിലായി. കൊടകര വഴിയമ്പലം ദേശത്ത് കൈലാസ് വീട്ടിൽ അഭിനവ് (20),  കൊടകര വള്ളപ്പാടി ദേശത്ത് തെക്കേടത്ത് വീട്ടിൽ അരുൺ (20)  എന്നിവരെയാണ് കൊടകര പോലീസ് അറസ്റ്റ് ചെയ്തത്. കൊടകര – ചാലക്കുടി റോഡിൽ നടത്തിയ പരിശോധനയിലാണ് പ്രതികളിൽ നിന്നും  കുട്ടികൾക്കും മറ്റും വിൽപന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവ് പിടിച്ചെടുത്തത്. അഭിനവ്, അരുൺ എന്നിവർ കൊടകര പോലീസ് സ്റ്റേഷനിൽ കഞ്ചാവ് ഉപയോഗിച്ചതിന് ഒരു കേസിലെ പ്രതിയാണ്. ഇവർക്കെതിരെ എൻ.ഡി.പി.എസ് നിയമത്തിന് പുറമെ, ബാലനീതി നിയമത്തിലെ ജാമ്യമില്ലാ വകുപ്പ് കൂടി ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. കൊടകര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജെർലിൻ വി. സ്കറിയ ജി എ എസ് ഐമാരായ  ബിനോയ്, അജി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഡെനിൻ, സജീഷ് കുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments