Wednesday, July 15, 2026

ഗുരുവായൂർ നഗരത്തിൽ വൺവേ സംവിധാനം നിലവിലുണ്ടോയെന്ന് അധികൃതർ വ്യക്തമാക്കണം’ – അനിൽ മഞ്ചറമ്പത്ത്

ഗുരുവായൂർ: ഗുരുവായൂർ നഗരത്തിൽ വൺവേ സംവിധാനം നിലവിലുണ്ടോയെന്ന് അധികൃതർ വ്യക്തമാക്കണമെന്ന് ബിജെപി ഗുരുവായൂർ മണ്ഡലം പ്രസിഡണ്ട് അനിൽ മഞ്ചറമ്പത്ത് ആവശ്യപ്പെട്ടു. മാസങ്ങൾക്ക് മുമ്പ് പോലീസ് നേരിട്ട് വൺവേ നടപ്പിലാക്കിയിരുന്നു, ഇപ്പോൾ പോലീസുകാരെ ആരെയും കാണാനില്ല. ഇതിനർത്ഥം വൺവേ നിർത്തലാക്കി എന്നാണെങ്കിൽ അത് വ്യക്തമാക്കി പറയണം. ഈ വിഷയത്തിൽ ഗുരുവായൂർ നിവാസികൾ പോലും സംശയത്തിലാണ്. പുറത്ത് നിന്ന് വരുന്ന ആളുകളുടെ ആശങ്ക ഊഹിക്കാവുന്നതാണ്. ഗുരുവായൂർ നഗരസഭയോ എം എൽ.എയോ ഇക്കാര്യത്തിൽ ഇടപെടുന്നില്ലെന്നും ഗുരുവായൂർ എ.സി.പി മൗനം വെടിഞ്ഞ് ഈ വിഷയത്തിൽ കൃത്യത വരുത്താൻ തയ്യാറാകണമെന്നും അനിൽ  മഞ്ചറമ്പത്ത് ആവശ്യപ്പെട്ടു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments