Saturday, April 11, 2026

എടക്കഴിയൂർ പഞ്ചവടിയിൽ ലോട്ടറി വിൽപ്പനക്കാരനെ കട മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ചാവക്കാട്: എടക്കഴിയൂർ പഞ്ചവടിയിൽ ലോട്ടറി വിൽപ്പനക്കാരനെ കട മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം സ്വദേശി വേണുവിനേയാണ് മരിച്ച നിലയിൽ കണ്ടത്. ഇന്ന് രാവിലെ കട തുറക്കാതായതോടെ പരിസരവാസ വാസികൾ പോലീസിനെ വിവരമറിയിയിക്കുയായിരുന്നു. പോലീസ് സ്ഥലത്തെത്തി കടയുടെ പൂട്ട് തകർത്ത് അകത്തു കയറിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments