ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന ഭക്തജനങ്ങളുടെ ബാഗ്, മൊബൈൽ ഫോൺ, സ്മാർട്ട് വാച്ച്, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ സൂക്ഷിക്കുന്നതിന് മൂന്ന് വ്യത്യസ്ത അളവുകളിലുളള മൂവബിൾ ടൈപ്പ് ഡിജിറ്റൽ ലോക്കറുകൾ സ്ഥാപിക്കുന്നതിന് താല്പര്യപത്രം ക്ഷണിച്ചു. സാധാരണ ഇത്തരം വസ്തുക്കൾ ക്ലോക്ക് റൂമുകളിൽ ഏൽപ്പിക്കുന്നതിനും പിന്നീട് തിരികെ കൈപ്പറ്റുന്നതിനുമായി വളരെയധികം സമയം ചെലവഴിക്കേണ്ടി വരുന്നത് ഒഴിവാക്കാനാണിത്. ക്ഷേത്ര പരിസരത്താണ് ഡിജിറ്റൽ ലോക്കറുകൾ സാധിക്കാൻ ഗുരുവായൂർ ദേവസ്വം ഭരണസമിതി തീരുമാനിച്ചിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് തുടർനടപടികൾ സ്വീകരിക്കുന്നതിനായി ഈ മേഖലയിൽ പ്രാവീണ്യമുളള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമാണ് താല്പര്യപത്രം, ക്ഷണിക്കുന്നത്. മുഴുവൻ വിവരങ്ങളും ഉൾക്കൊളളുന്ന താല്പര്യപത്രം ജൂൺ പത്തിന് വൈകിട്ട് 5 മണിക്ക് മുമ്പായി ദേവസ്വം ഓഫീസിൽ ലഭിക്കണം. വൈകി ലഭിക്കുന്ന താല്പര്യ പത്രങ്ങൾ പരിഗണിക്കുന്നതല്ല. വിവരങ്ങൾക്ക് 0487-2556335, Extn. -247

