ചാവക്കാട്: തിരുവത്ര പുതിയറയില്‍ ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം. യുവാവിന് പരിക്കേറ്റു. തിരുവത്ര പുതിയറ ഏറച്ചംവീട്ടില്‍ ഷാഫിലി(18)നാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രി 8.50ഓടെയായിരുന്നു അപകടം. പരിക്കേറ്റയാളെ എടക്കഴിയൂര്‍ ലൈഫ് കെയര്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചാവക്കാട് ഹയാത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

