പുന്നയൂർക്കുളം: ഇന്ധന വില വർധനവിനെതിരെ എസ്.ഡി.പി.ഐ പുന്നയൂർക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പന്തം കൊളുത്തി പ്രകടനം നടത്തി. പാപ്പാളിയിൽ നടത്തിയ പ്രകടനത്തിന് മണ്ഡലം സെക്രട്ടറി സക്കറിയ പൂക്കാട്ട്,പഞ്ചായത്ത് പ്രസിഡന്റ് സുബൈർ ഐനിക്കൽ എന്നിവർ സംസാരിച്ചു. ആഷിഫ് മാലിക്കുളം, ആബിദ് മൻസൂർ, മുനീർ അണ്ടത്തോട് , ഫൈസൽ വെട്ടിപ്പുഴ എന്നിവർ നേതൃത്വം നൽകി. ആൽത്തറയിൽ നടത്തിയ പ്രകടനത്തിന് പഞ്ചായത്ത് സെക്രട്ടറി മുജീബ് എരിഞ്ഞിക്കൽ, പഞ്ചായത്ത് ജോയിന്റ് സെക്രട്ടറി റൗഫൽ ചമ്മന്നൂർ, പഞ്ചായത്ത് ട്രഷറര്‍ ആഷിൽ പാണക്കാട്ട്, നൗഷാദ് ചെറായി, ഫാറൂഖ് പരൂർ, ഷാഫി തെക്കെപുറത്ത് എന്നിവർ നേതൃത്വം നൽകി

