Monday, May 25, 2026

മാട്ടുമ്മൽ യുവഭാവന കലാ സമിതി വായനശാല വായന ചർച്ച സംഘടിപ്പിച്ചു

കടപ്പുറം: മാട്ടുമ്മൽ യുവഭാവന കലാ സമിതി വായനശാലയിൽ വായന ചർച്ച സംഘടിപ്പിച്ചു. ചങ്ങമ്പുഴ കൃഷ്ണപ്പിള്ളയുടെ ” രമണൻ ” കാവ്യത്തെ സംബന്ധിച്ചായിരുന്നു ചർച്ച. പഞ്ചായത്ത് മെമ്പറും എഴുത്തുകാരനുമായ ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് ഉമ്മർ കോടഞ്ചേരി അധ്യക്ഷത വഹിച്ചു. കവി എം.വി.ടി മൂസ ഹാജി, ഡോ. പ്രഷീദ, രചന ലൈബ്രറി പ്രസിഡണ്ട് ഷരീഫ്, ലൈബ്രേറിയൻ കെ.ബി ലതിക, പ്രേമരാജൻ കൂർക്കപറമ്പിൽ, അസ്ലഹ, അഫീഫ, അമീന, സെക്രട്ടറി എം. കുമാരൻ  എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments