ഗുരുവായൂർ: ഗുരുവായൂർ ഗ്ലോബൽ നായർ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഗുരു പ്രണാമവും വേദ ജ്യോതി പുരസ്‌ക്കാര സമർപ്പണവും സംഘടിപ്പിച്ചു. സ്വാമി നിഖിലാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. ജി.എൻ.എസ്.എസ് പ്രസിഡണ്ട് ഐ.പി രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കഴിഞ്ഞ മൂന്ന് വർഷമായി സാന്ദീപനി മാതൃ സദനത്തിൽ നടത്തിവരുന്ന ആദ്ധ്യാത്മിക പഠനത്തിൻ്റെ ഭാഗമായുള്ള പഠനക്ലാസ്സുകൾക്ക് നേതൃത്വം നൽകി വരുന്ന കാക്കശ്ശേരി രാധാകൃഷ്ണൻ മാസ്റ്ററെ ചടങ്ങിൽ ആദരിച്ചു. അതിരാത്ര മഹായാഗത്തിന്റെ സംഘാടക സമിതി ചെയർമാൻ വിവേക് ഷേണായ്ജിക്ക് ജി.എൻ.എസ്.എസ് വേദജ്യോതി പുരസ്‌ക്കാരം നൽകി ആദരിച്ചു. പൊന്നാടയും ഫലകവും ആദരപത്രവും 12345 രൂപയും അടങ്ങുന്നതാണ് പുരസ്‌ക്കാരം. അഷ്ടപദി വാദകൻ ജ്യോതിദാസ് ഗുരുവായൂരിന്റെ നേതൃത്വത്തിൽ പഞ്ചരത്ന അഷ്ടപദി, ഗുരുവായൂർ നീരാഞ്ജനം ഭജൻസിന്റെ ഭജന, മറ്റ് കലാപരിപാടികൾ എന്നിവ അരങ്ങേറി. കലാ കായിക പഠന രംഗങ്ങളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു.
സ്വാമി കൃഷ്ണാനന്ദ സരസ്വതി, ജി.എൻ.എസ്. എസ് സംസ്ഥാന ജനറൽ സെക്രട്ടറി മധു കെ നായർ, ട്രഷറർ കെ. മോഹനകൃഷ്ണൻ, ചാവക്കാട് താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ.ടി ശിവരാമൻ നായർ, സെക്രട്ടറി ശ്രീകുമാർ പി നായർ, പ്രൊഫ. രവീന്ദ്രൻ വെള്ളയ്ക്കൽ, രാധ ശിവരാമൻ നായർ, സരസ്വതി വിജയൻ, ബീന രാമചന്ദ്രൻ, ഗീത വിനോദ്, സൗമിനി ശ്രീകുമാർ എന്നിവർ സംസാരിച്ചു.

