Sunday, August 17, 2025

ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചു; ഗുരുവായൂർ പോസ്റ്റ് ഓഫീസ് അടച്ചു

ഗുരുവായൂർ: പോസ്റ്റ് ഓഫീസ് ജീവനക്കാരിക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഗുരുവായൂർ പോസ്റ്റ് ഓഫീസ് അടച്ചു. ഇവരുമായി സമ്പർക്കത്തിലുള്ള മറ്റ് ജീവനക്കാർ അടക്കമുള്ളവർ നിരീക്ഷണത്തിൽ പ്രവേശിച്ചു. പോസ്റ്റ് ഓഫീസ് പ്രവർത്തനം മൂന്ന് ദിവസം ഉണ്ടാവില്ലെന്ന് അറിയിച്ച് ബോർഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. അണുനശീകരണത്തിന്റെ ഭാഗമായി മൂന്ന് ദിവസമാണ്  പോസ്റ്റ് ഓഫീസ് അടച്ചിടുക.

RELATED ARTICLES
- Advertisment -

Most Popular

Recent Comments