Wednesday, July 8, 2026

ടീൻ ഇന്ത്യ എടക്കഴിയൂർ ഏരിയ കമ്മിറ്റി കൗമാര പ്രായക്കാർക്കായി ടീൻ ലാബ് സംഘടിപ്പിച്ചു

പുന്നയൂർകുളം: കൗമാര പ്രായക്കാർക്കായി ടീൻ ഇന്ത്യ എടക്കഴിയൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടീൻ ലാബ് സംഘടിപ്പിച്ചു. അണ്ടത്തോട് ഹിറ കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി ജമാഅത്തെ ഇസ്ലാമി ഏരിയ കൺവീനർ ലുബ്‌ന ബക്കർ ഉദ്ഘാടനം ചെയ്തു. കുഞ്ഞുമുഹമ്മദ് തിരുവത്ര അധ്യക്ഷത വഹിച്ചു. അബ്ദുസ്സമദ് അണ്ടത്തോട്, റഹീസ് ബാലുശ്ശേരി, ഖദീജ മുഹമ്മദ് അലി എന്നിവർ കുട്ടികളുമായി സംവദിച്ചു.റസിയ കുഞ്ഞുമുഹമ്മദ്, ഫാത്തിമ അസീസ്, ലുബ്‌ന, ഖദീജ, സാദിക്ക് എന്നിവർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. സനീറ സമദ്, ഫസീല ഫാസിൽ, ജസീല എന്നിവർ നേതൃത്തം നൽകി. ഏരിയ കോഡിനേറ്റർ സാദിഖ് തറയിൽ സ്വാഗതവും ഖദീജ മുഹമ്മദാലി സമാപനവും നിർവഹിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments