Saturday, May 23, 2026

ഗുരുവായൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റി രാജീവ് ഗാന്ധി അനുസ്മരണവും സംഘടിപ്പിച്ചു

ഗുരുവായൂർ: മുൻ പ്രധാനമന്ത്രി  രാജീവ് ഗാന്ധിയുടെ 36-ാം രക്തസാക്ഷി ദിനത്തിൽ ഗുരുവായൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു. മണ്ഡലം കമ്മിറ്റി ഓഫിസിൽ രാജീവ്ഗാന്ധിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന അർപ്പിച്ചു. ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് മുൻ പ്രസിഡണ്ട് ആർ. രവികുമാർ അനുസ്മരണം  ഉൽഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡണ്ട് ശശി വല്ലാശ്ശേരി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് ബാലൻ വാറണാട്ട് മുഖ്യ പ്രഭാഷണം നടത്തി. നേതാക്കളായ കെ.പി ഉദയൻ, കെ.പി.എ റഷീദ്, ശിവൻ പാലിയത്ത്, സ്റ്റീഫൻ ജോസ്, സി.ജെ റെയ്മണ്ട്, ചന്ദ്ര രാമകൃഷ്ണൻ , കെ.കെ രഞ്ജിത്ത്, പ്രകാശൻ പൊന്നൂസ്, ശശി പട്ടത്താക്കിൽ, രാജു കൂടത്തിങ്കൽ, സി. മുരളീധരൻ, സി. അനിൽകുമാർ, വിഷ്ണു ചാമുണ്ഡേശ്വരി, രതീഷ് നെന്മിനി എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments