പുന്നയൂർകുളം: ശ്വാസതടസത്തെ തുടർന്ന് മരിച്ച 70 കാരന് കോവിഡ് പോസീറ്റിവ്. പഞ്ചായത്തിലെ ആദ്യ കോവിഡ് മരണം.
പുന്നയൂർക്കുളം പരൂർ പള്ളത്തയിൽ കുഞ്ഞുമോനാണ് (70) മരിച്ചത്.
ഞായറാഴ്ച്ച രാത്രി 9.30 ന് ശ്വാസതടസത്തെ തുടർന്ന് ചാവക്കാട് താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു. പരിശോധനയിൽ ന്യുമോണിയയാണെന്ന് അറിയിച്ചതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിലേക്ക് ആംബുലൻസിൽ അയക്കുകയും ചെയ്തു. മെഡിക്കൽ കോളേജിൽ എത്തുന്നതിനിടേയാണ് മരണം. പിന്നീട് നടന്ന പരിശോധനയിലാണ് കോവിഡ് പോസറ്റീവ് സ്ഥിരീകരിച്ചത്. മേഖലയിലെ ആദ്യത്തെ കോവിഡ് മരണമാണിത്. താഹിറയാണ് ഭാര്യ. മക്കൾ: ഷബീർ, ഫെമീന, റമീന.