Wednesday, May 6, 2026

തിരുവത്ര ബേബി റോഡിൽ വീടിന്റെ ജനൽ ചില്ല് തകർത്ത നിലയിൽ

ചാവക്കാട്: തിരുവത്ര ബേബി റോഡിൽ വീടിന്റെ ജനൽ ചില്ല് തകർത്ത നിലയിൽ. തിരുവത്ര ബേബി റോഡ് ത്വഹ പള്ളിക്ക് സമീപം തൊണ്ടമ്പിരി  ബദറുവിന്റെ വീട്ടിലെ ജനൽ ചില്ലാണ് തകർത്തത്. ഇന്നലെ രാത്രിയിലാണ് സംഭവം. ഇതേസമയം വീട്ടിൽ ആളില്ലായിരുന്നു. പിന്നീട് വീട്ടുകാർ വീട്ടിൽ  തിരിച്ചെത്തിയപ്പോഴാണ് ചില്ല് തകർത്തതായി കണ്ടത്. പരിസരവാസിയായ യുവാവാണ് ചില്ല് തകർത്തതെന്ന് കാട്ടി ചാവക്കാട് പോലീസിൽ പരാതി  നൽകിയിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments