Saturday, November 23, 2024

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പീഡനകേസിലെ പ്രതി നഴ്സിന്റെ ഫോണുമായി മുങ്ങി

കൊച്ചി: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പീഡനകേസിലെ പ്രതി നഴ്സിന്റെ ഫോണുമായി മുങ്ങി. കുട്ടമ്പുഴ മാമലക്കണ്ടം പാറയ്ക്കൽ വീട്ടിൽ മുത്തുരാമകൃഷ്ണനാണ് മുങ്ങിയത്. കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് സിയാൽ സി.എഫ്.എൽ.ടി.സിയിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ കഴിയുകയായിരുന്നു ഇയാൾ. കുട്ടമ്പുഴ പോലീസ് സ്റ്റേഷനിലെ പോസ്കോ കേസിൽ പ്രതിയാണ് മുത്തുരാമകൃഷ്ണൻ. രക്ഷപ്പെടുന്ന സമയത്ത് കാവി മുണ്ട്, ചുവന്ന ഷർട്ട് എന്നിവയാണ് ഇയാൾ ധരിച്ചിട്ടുള്ളത്. മുടി നീട്ടി വളർത്തിയിട്ടുണ്ട്. സംഭവത്തിൽ അങ്കമാലി പോലീസ് അന്വേഷണം ആരംഭിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments