ചാവക്കാട്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ട് മുഴുവൻ വെട്ടി ചുരുക്കി സംസ്ഥാനത്തെ വികസന പ്രതിസന്ധിയിലാക്കിയ കേരള സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെ നഗരസഭ ഓഫിസിനു മുന്നിൽ ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. ഡിസിസി ജനറൽ സെക്രട്ടറി പി. യതീന്ദ്രദാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് കെ.വി.ഷാനവാസ് അധ്യക്ഷത വഹിച്ചു. യു.ഡി. എഫ് കൺവീനർ കെ. നവാസ്, മുൻസിപ്പൽ കൗൺസിലർമാരായ കെ.എസ്. ബാബുരാജ്, ഷാഹിത മുഹമ്മദ്, പി. വി. പീറ്റർ, സൈസൺ മാറോക്കി,ഷോബി ഫ്രാൻസിസ്, മണ്ഡലം ഭാരവാഹികളായ കെ. വി. യൂസഫ് അലി, എ.കെ. മുഹമ്മദ് അലി, മനാഫ് പാലയൂർ, പി. കെ. കബീർ, വി. മുഹമ്മദ് ഖൈസ്, നവാസ് തെക്കും പുറം, ഷൗക്കത്ത് വോൾഗ, കെ.എം. കോയ, കെ.വി ലാജുദ്ധീൻ, കെ.ബി.വിജു, ഹിറോഷ് വോൾഗ എന്നിവർ സംസാരിച്ചു