Friday, January 30, 2026

ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ  എച്ച്.ഐ.വി ബാധിതരുടെ എണ്ണം വർധിക്കുന്നു; അടിയന്തിര മുന്നറിയിപ്പുമായി ഗുരുവായൂർ ടെമ്പിൾ പോലീസ്

ഗുരുവായൂർ: സംസ്ഥാനത്ത് ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ എച്ച്.ഐ.വി ബാധിതരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നു.  അടിയന്തിര മുന്നറിയിപ്പ് നൽകി ഗുരുവായൂർ ടെമ്പിൾ പോലീസ്. ഇതര സംസ്ഥാന തൊഴിലാളികളെ ജോലിക്കായി കൊണ്ടുവരുന്ന ഏജന്റുമാർ അവരെ നിർബന്ധമായും സമീപത്തെ താലൂക്ക് ആശുപത്രികളിൽ രക്തപരിശോധന നടത്തി എച്ച്.ഐ.വി ബാധിതരല്ലെന്ന് ഉറപ്പുവരുത്തണമെന്ന് പോലീസ് അറിയിച്ചു.  താലൂക്ക് ആശുപത്രികൾ കേന്ദ്രീകരിച്ച് ജ്യോതിസ് എന്ന പേരിൽ സൗജന്യമായി പദ്ധതി സർക്കാർ നടപ്പിലാക്കിയിട്ടുണ്ട്.  നിലവിൽ ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്ന എല്ലാ തൊഴിലുടമകളും ജോലിക്ക് നിയോഗിക്കുന്ന സ്ഥാപന ഉടമകളും എച്ച്ഐവി പരിശോധന തൊഴിലാളികളെ കൊണ്ട് നിർബന്ധമായും നടത്തേണ്ടതും, പരിശോധനാഫലം കൈവശം സൂക്ഷിക്കേണ്ടതും അധികൃതർ പരിശോധനയ്ക്ക് വരുന്ന മുറയ്ക്ക് ഹാജരാക്കേണ്ടതുമാണെന്ന് ഗുരുവായൂർ ടെമ്പിൾ പോലീസ് അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments