ഗുരുവായൂർ: ഗുരുവായൂർ മണ്ഡലത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിനും വിദ്യാഭ്യാസ മേഖലയ്ക്കും ഊന്നൽ നൽകി സംസ്ഥാന ബജറ്റ്. ഗുരുവായൂർ മണ്ഡലത്തിൽ ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ് നിർമ്മാണത്തിനായി 40 കോടി രൂപയും ഗുരുവായൂർ മമ്മിയൂർ ജംഗ്ഷനിലെ ഫ്ലൈ ഓവറിന് 40 കോടി രൂപയും ബജറ്റിൽ അനുവദിച്ചു.
പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് അണ്ടത്തോട് പാലം നിർമ്മാണത്തിന് 30 കോടി രൂപയും ചാവക്കാട് – വടക്കാഞ്ചേരി റോഡ് വീതി കൂട്ടൽ സ്ഥലം ഏറ്റെടുപ്പ് ഉൾപ്പെടെ 25 കോടി രൂപയും ബജറ്റിൽ വകയിരുത്തി. പുന്നയൂർ ഗ്രാമപഞ്ചായത്ത് ജി.എൽ.പി.എസ് കുരഞ്ഞിയൂർ കെട്ടിടത്തിന് ഒരു കോടി രൂപയും ഗുരുവായൂർ ജി.യു.പി.എസിന്റെ പുതിയ കെട്ടിടത്തിന് ഒരു കോടി രൂപയും ഉൾപ്പെടുത്തിയിട്ടുണ്ട്.
ചാവക്കാട് പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം രണ്ടാംഘട്ടം നിർമ്മാണത്തിനായി രണ്ട് കോടി രൂപയും ചാവക്കാട് നഗരസഭയിൽ ഭൂരഹിത, ഭവന രഹിതർക്ക് ഫ്ലാറ്റ് സമുച്ചയം നിർമ്മാണത്തിനായി പത്ത് കോടി രൂപയും പുന്നയൂർ നോർത്ത് ജി.എം.എൽ.പി സ്കൂൾ പുതിയ കെട്ടിടത്തിന് ഒരു കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
ബജറ്റിൽ ഗുരുവായൂർ നിയോജക മണ്ഡലത്തിലെ ചക്കകണ്ടം സ്ലൂയിസ് കം ബ്രിഡ്ജ് നിർമ്മാണത്തിന് രണ്ട് കോടി രൂപയും ഗുരുവായൂർ നഗരസഭയിലെ ആയുർവേദ ആശുപത്രി കെട്ടിടത്തിന് രണ്ട് കോടി രൂപയും അനുവദിച്ചു. ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്തിലെ കോട്ടക്കടപ്പുറം സ്കൂൾ മിനി സ്റ്റേഡിയത്തിന് ഒരു കോടി രൂപയും വടക്കേക്കാട് ജി.എം.എൽ.പി സ്കൂളിലെ പുതിയ കെട്ടിടത്തിനായി ഒരു കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ചാവക്കാട് പിഡബ്ല്യുഡി റസ്റ്റ് ഹൗസ് പുതിയ കെട്ടിടം നിർമ്മാണത്തിന് രണ്ട് കോടി രൂപയും ചാവക്കാട് മുനക്കക്കടവ് ഫിഷ് ലാൻഡിംഗ് സെൻ്റർ വിപുലീകരണം സ്ഥലമെടുപ്പ് ഉൾപ്പെടെ രണ്ട് കോടി രൂപയും അനുവദിച്ചു.

