ചാവക്കാട്: ദീപിക ചിൽഡ്രൻസ് ലീഗ് സംഘടിപ്പിച്ച ടി.സി.എൽ ടാലന്റ് ഫെസ്റ്റ് 2026ൽ എം.ആർ റസീൻ ഹുസൈനും റിഫാ നസ്റിനും നേട്ടം. മൂവാറ്റുപുഴയിൽ നടന്ന സംസ്ഥാന തല മത്സരത്തിൽ എൽ.പി വിഭാഗം കഥാരചനയിൽ എം.ആർ റസീൻ ഹുസൈൻ എ ഗ്രേഡോട് കൂടി രണ്ടാം സ്ഥാനവും യു.പി വിഭാഗം കവിതാ രചനയിൽ റിഫാ നസ്റിൻ എ ഗ്രേഡോട് കൂടി തന്നെ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. മമ്മിയൂർ എൽ.എഫ് സി.യു.പി സ്കൂളിലെ വിദ്യാർത്ഥികളാണ് ഇരുവരും. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ നിന്നും ഒന്ന് രണ്ട് സ്ഥാനങ്ങളും എ ഗ്രേഡും നേടിയവരാണ് സംസ്ഥാനതലത്തിൽ മത്സരിച്ചത്. ബ്രഹ്മകുളത്ത് വച്ച് നടന്ന ഉപജില്ലാ മത്സരത്തിലും തൃശൂർ മണ്ണുത്തിയിൽ വച്ച് നടന്ന ജില്ലാതല മത്സരത്തിലും റസീൻ ഹുസൈൻ കഥാരചനയിലും റിഫാ നസ്റിൻ കവിത രചനയിലും എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.

