ബ്രഹ്മകുളം പാല ബസാറിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം. ഒരാൾക്ക് പരിക്കേറ്റു. കടവല്ലൂർ കല്ലിങ്ങൽ വീട്ടിൽ സജി(54)ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 7.10 ഓടെയായിരുന്നു അപകടം. പരിക്കേറ്റയാളെ ഗുരുവായൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

