Saturday, January 24, 2026

താമരയൂർ മെട്രോ ലിങ്ക്സ് ഫാമിലി ക്ലബ്ബ് മെട്രോ കളർ ഫെസ്റ്റ് വിജയികൾക്കുള്ള സമ്മാനദാനം 26ന്

ഗുരുവായൂർ: താമരയൂർ മെട്രോ ലിങ്ക്സ് ഫാമിലി ക്ലബ്ബിന്റെ നേതൃത്വത്തിൽ മെട്രോ കളർ ഫെസ്റ്റ് വിജയികൾക്കുള്ള സമ്മാനദാനവും സ്വിമ്മിംഗ് പൂൾ തറക്കല്ലിടലും നാരീദീപം പദ്ധതിയുടെ ഉദ്ഘാടനവും ജനുവരി 26ന് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഉച്ചയ്ക്ക് 2. 30ന്  താമരയൂർ മെട്രോ ഹാളിൽ നടക്കുന്ന  മെട്രോ കളർ ഫെസ്റ്റ് വിജയികൾക്കുള്ള സമ്മാനദാനം ചാവക്കാട് നഗരസഭ ചെയർമാൻ എ.എച്ച് അക്ബർ ഉദ്ഘാടനം ചെയ്യും. ഡാവിഞ്ചി സുരേഷ് മുഖ്യാതിഥിയാകും. വൈകീട്ട് ആറ് മുതൽ 10 വരെ  പുതുവർഷാഘോഷവും കുടുംബ സംഗമവും  നടക്കും.  ഗുരുവായൂർ നഗരസഭ ചെയർപേഴ്സൺ സുനിത അരവിന്ദൻ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് കെ.ആർ ചന്ദ്രൻ അധ്യക്ഷത വഹിക്കും. ഗുരുവായൂർ എ.സി.പി  സി. പ്രേമാനന്ദകൃഷ്ണൻ, സിനി ആർട്ടിസ്റ്റ് ശിവജി ഗുരുവായൂർ എന്നിവർ മുഖ്യാതിഥികളാകും. ചടങ്ങിൽ  തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച മെട്രോ കുടുംബാംഗങ്ങളെ ആദരിക്കും. സിമ്മിംഗ് പൂൾ തറക്കല്ലിടലും ‘നാരീദീപം’ പദ്ധതിയുടെ ഉദ്ഘാടനവും ഉണ്ടാകും.  വിവിധ കലാപരിപാടികളും അരങ്ങേറും.  ഭാരവാഹികളായ കെ.ആർ ചന്ദ്രൻ, ഗിരീഷ് സി ഗീവർ,ബാബു എം വർഗീസ്, അജിത രഘുനാഥ്, എം.ആർ സുരേന്ദ്രൻ, ജോബി വാഴപ്പിള്ളി,  ടി.ഡി വാസുദേവൻ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments