ചാവക്കാട്: ചാവക്കാട് നഗര മധ്യത്തിൽ അസുഖ ബാധിതനായി കണ്ടെത്തുകയും തുടർന്ന് ചാവക്കാട് തുടർന്ന് ചാവക്കാട് താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ച് ചികിത്സ നൽകുന്നതിനിടയിൽ മരണപ്പെടുകയും ചെയ്ത വയോധികനെ ഇനിയും തിരിച്ചറിഞ്ഞില്ല. 70 വയസ്സ് പ്രായം തോന്നിക്കുന്ന ഇയാൾക്ക് 160 സെൻ്റീ മീറ്റർ ഉയരമുണ്ട്. മെലിഞ്ഞ ശരീരപ്രകൃതമാണ്. ഇക്കഴിഞ്ഞ 5നാണ് ഇയാളെ ചാവക്കാട് നഗരത്തിൽ അസുഖബാധിതനായി കിടക്കുന്നത് കണ്ടത്. അതേ ദിവസം തന്നെ മരണപ്പെടുകയും ചെയ്തിരുന്നു. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ താഴെകാണുന്ന നമ്പരിൽ ബന്ധപ്പെടണമെന്ന് ചാവക്കാട് പോലീസ് അറിയിച്ചു.
ചാവക്കാട് പോലീസ് സ്റ്റേഷൻ 0487 2507352 ഇൻസ്പെക്ടർ 9497987135
സബ് ഇൻസ്പെക്ടർ 9497980526

