ഗുരുവായൂർ: കണ്ടാണശ്ശേരിയിൽ ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം. യുവാവിന് പരിക്ക്. ചാവക്കാട് സ്വദേശി അൻസാറി(24)നാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 6 മണിയോടെയായിരുന്നു അപകടം. പരിക്കേറ്റ യുവാവിനെ ഗുരുവായൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ മുതുവട്ടൂർ രാജ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

