കുന്നംകുളം: പ്രധാനമന്ത്രി ദിവ്വാക്ഷയ കേന്ദ്രവും
കോഴിക്കോട് അലിംകേയും സംയുക്തമായി നടത്തുന്ന രാഷ്ട്രീയ വയോശ്രീ യോജന പദ്ധതിയുടെ രണ്ടാം ഘട്ട സ്ക്രീനിങ് ക്യാമ്പ് വെള്ളറക്കാട് സംഘടിപ്പിച്ചു. വെള്ളറക്കാട് മുക്രിയത്ത് ഹാളിൽ ബിജെപി നോർത്ത് ജില്ല ജനറൽ സെക്രട്ടറി കെ.എസ് രാജേഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നോർത്ത് ജില്ല ജനറൽ സെക്രട്ടറി വിപിൻ കുടിയേടത്ത്, ജില്ല സെക്രട്ടറി സുഭാഷ് ആദൂർ, കടങ്ങോട് പഞ്ചായത്ത് പ്രസിഡൻ്റ് ജനു, ജില്ല ട്രഷറർ ഗിരീഷ്, സംസ്ഥാന കൗസിൽ അംഗം ഇ. ചന്ദ്രൻ, അഭിലാഷ് തുടങ്ങിയവർ സംസാരിച്ചു. കോഴിക്കോട് അലിംകേ കോഡിനേറ്റർ ഡോ. വി അജിത് കുമാർ പരിശോധനക്ക് നേതൃത്വം നൽകി. വയോജനങ്ങൾക്ക് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്യന്നതിന് മുന്നോടിയായി ക്യാമ്പ് സംഘടിപ്പിച്ചത്.
സ്ക്രീനിങ് ക്യാമ്പിൽ നൂറോളം പേർ പങ്കെടുത്തു.

