തിരുവനന്തപുരം: കെ.പി.സി.സിക്ക് ജംബോ ഭാരവാഹികളുമായി പട്ടിക എ.ഐ.സി.സി അംഗീകരിച്ചു. 10 ജനറൽ സെക്രട്ടറിമാരും, 96 സെക്രട്ടറിമാരുമടങ്ങുന്ന പട്ടികയാണ് എ.ഐ.സി.സി അംഗീകരിച്ചത്. മുന്‍ മന്ത്രി പി.കെ ജയലക്ഷ്മി, മുന്‍ ഡിസിസി പ്രസിഡന്റുമാരായ വി ജെ പൌലോസ്, മുഹമ്മദ് കുഞ്ഞി, കെ.പി.സി.സി സെക്രട്ടറിമാരായിരുന്ന വിജയന്‍ തോമസ്, ദീപ്തി മേരി വര്‍ഗീസ്, കെ.എസ്‍.യു മുന്‍ സംസ്ഥാന പ്രസിഡന്റ് വി.എസ് ജോയി, ഡി.ബാബു പ്രസാദ്, ജോസി സെബാസ്റ്റ്യന്‍, വി.എ നാരായണന്‍, മാര്‍ട്ടിന്‍ ജോര്‍ജ് എന്നിവരാണ് ജനറല്‍ സെക്രട്ടറിമാരുടെ പട്ടികയിലുള്ളത്. തൃശൂരിൽ നിന്നും മുൻ കെ.പി.സി.സി സെക്രട്ടറിയായിരുന്ന ടി.യു.രാധാകൃഷ്ണൻ, ഡി.സി.സി വൈസ് പ്രസിഡണ്ടുമാരായ രാജേന്ദ്രൻ അരങ്ങത്ത്, ജോസ് വള്ളൂർ, ജനറൽ സെക്രട്ടറിമാരായ ഷാജി കോടങ്കണ്ടത്ത്, സുനിൽ അന്തിക്കാട്, സി.സി.ശ്രീകുമാർ, സി.എസ്.ശ്രീനിവാസ്, എ.പ്രസാദ്, ജോൺ ഡാനിയേൽ, ടി.ജെ.സനീഷ്കുമാർ, കെ.ബി.ശശികുമാർ എന്നിവരാണ് തൃശൂരിൽ നിന്നും പട്ടികയിൽ ഇടം നേടിയത്. പട്ടികയിലുണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്ന മുൻ എം.എൽ.എമാരായ പി.എ.മാധവൻ, ടി.വി.ചന്ദ്രമോഹൻ എന്നിവരും ഡി.സി.സി വൈസ് പ്രസിഡണ്ട് ജോസഫ് ടാജറ്റും പട്ടികയിൽ നിന്നും പുറത്തായി. 115 സെക്രട്ടറിമാരടങ്ങിയ ജംബോ പട്ടിക നേരത്തെ ഹൈക്കമാന്‍ഡ് തള്ളിയിരുന്നു. ഇതിന് േശഷമായിരുന്നു 96 ആയി ചുരുക്കി പുതിയ പട്ടിക നൽകിയത്