Tuesday, January 20, 2026

ആഘോഷമായി പേരകം ശ്രീ തേക്കിൻകാട് ഭഗവതി ക്ഷേത്രത്തിലെ മകരചൊവ്വ മഹോത്സവം 

ചാവക്കാട്: പേരകം ശ്രീ തേക്കിൻകാട് ഭഗവതി ക്ഷേത്രത്തിൽ മകരചൊവ്വ മഹോത്സവം ഭക്തിസാന്ദ്രമായി. ഉത്സവത്തിന് മുൻപായി 40 ദിവസത്തെ ചുറ്റുവിളക്കുകൾ അരങ്ങേറി. ഇന്ന് പുലർച്ചെ മൂന്നിന്  നിർമ്മാല്യ ദർശനം, നാലിന് വാകചാർത്ത്, 4.30 ന് കേളി, അഞ്ചിന് ഉഷ പൂജ, 7 മുതൽ 11 വരെ വെച്ചു നിവേദ്യം, 11 മുതൽ 12 വരെ ഉച്ചപൂജ എന്നീ വിവിധ ചടങ്ങുകൾ നടന്നു. ഉച്ചക്ക് ഒന്നിന് പഞ്ച വദ്യത്തോടുകൂടി എഴുന്നള്ളിപ്പ്  ഉണ്ടായി. രണ്ടിന് പേരകം ശിവ ക്ഷേത്രത്തിൽ നിന്ന് വിവിധ കമ്മറ്റികളുടെ എഴുന്നള്ളിപ്പ് പുറപ്പെട്ട് 5.30 ന് ക്ഷേത്രനടയിൽ പ്രവേശിച്ചു. 6.30 ന് ദീപാരാധന, ഏഴിന്  നടക്കൽ പറ, പുലർച്ചെ ഗുരുതി തർപ്പണത്തോടു കൂടി ചടങ്ങുകൾ അവസാനിച്ചു.  പ്രസിഡണ്ട് ബേബി കരിപ്പോട്ട്, വൈസ് പ്രസിഡണ്ട് സോമൻ കടാങ്കര, സെക്രട്ടറി ശശി ആനക്കോട്ടിൽ, ട്രഷറർ സുകുമാരൻ എരിഞ്ഞിയിൽ, വി.എസ് ചന്ദ്രൻ, പി.ബി ബാബു, എം.കെ രാജ, കെ.വി ദാസൻ, സി.എസ് ഗിരീഷ്, എ വേലായുധ കുമാർ എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments