ചാവക്കാട്: എസ്.എൻ.ഡി.പി യോഗം ഗുരുവായൂർ യൂണിയൻ പടിഞ്ഞാറൻ മേഖല നേതൃസംഗമം സമാപിച്ചു. ഗുരുപുഷ്യാഞ്ജലി, ഗുരുപൂജ എന്നിവക്ക് ശേഷം നടന്ന ചടങ്ങിൽ യൂണിയൻ വൈസ് പ്രസിഡന്റ് എം.എ.ചന്ദ്രൻ ഭദ്രദീപം തെളിയിച്ചു. തുടർന്ന് നേതൃസംഗമം ഗുരുവായൂർ യൂണിയൻ പ്രസിഡന്റ് പി.എസ് പ്രേമാനന്ദൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി പി.എ സജീവൻ അധ്യക്ഷത വഹിച്ചു. ഗുരുദേവ പ്രഭാഷകനും എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ് മെന്റ് കേന്ദ്ര കമ്മിറ്റി അംഗവുമായ സജീഷ് മണലേൽ കോട്ടയം മുഖ്യപ്രഭാഷണം നടത്തി. ഡയറക്ടർ ബോർഡ് അംഗം എ.എസ് വിമലാനന്ദൻ മാസ്റ്റർ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം പി.വി.ഷണ്മുഖൻ, യൂണിയൻ വനിതാസംഘം പ്രസിഡന്റ് രമണി ഷൺമുഖൻ, സെക്രട്ടറി ശൈലജ കേശവൻ, യൂണിയൻ കൗൺസിലർന്മാരായ കെ.കെ പ്രധാൻ, കെ.കെ രാജൻ, കെ.ജി ശരവണൻ, മണത്തല ശാഖ പ്രസിഡന്റ് എ.എസ് വിജയൻ, സെക്രട്ടറി പി.സി സുനിൽകുമാർ എന്നിവർ സംസാരിച്ചു. യൂണിയൻ ഭാരവാഹികൾ, വിവിധ ശാഖ ഭാരവാഹികൾ, വനിതാ സംഘം ഭാരവാഹികൾ, യൂത്ത് മൂവ് മെന്റ് ഭാരവാഹികൾ, ഗുരുദേവ ഭക്തജനങ്ങൾ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.

