ഗുരുവായൂർ: ഗുരുവായൂർ നഗരസഭയിൽ റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിക്കുന്നതിന് സംഘാടകസമിതി രൂപീകരിച്ചു. റിപ്പബ്ലിക് പരേഡ്, വര്‍ണ്ണാഭമായ ഘോഷയാത്ര, പതാക ഉയര്‍ത്തല്‍, ഗാന്ധി സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന, ദേശീയ സംസ്ഥാന തലത്തില്‍ മികവ് തെളിയിച്ച പ്രതിഭകൾക്കുള്ള ആദരം 2026, കേരളോത്സവ വിജയികള്‍ക്കുളള സമ്മാനദാനം തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കും. നഗരസഭ ചെയര്‍പേഴ്സണ്‍ സുനിത അരവിന്ദന്‍ ചെയര്‍പേഴ്സണായുളള 101 അംഗ സംഘാടകസമിതി രൂപീകരിച്ചു. യോഗത്തില്‍ നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ കെ.കെ ജോതിരാജ്, നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷരായ ഷാനി റെജി, വി. അനൂപ്, ബിന്ദു അജിത് കുമാര്‍, എ.ടി ഹംസ, രതി ജനാര്‍ദ്ദനന്‍, നഗരസഭ സെക്രട്ടറി എച്ച്. അഭിലാഷ്കുമാര്‍, കൗണ്‍സിലര്‍മാര്‍, നഗരസഭ ഉദ്യോഗസ്ഥര്‍, സ്ക്കൂള്‍, കോളേജ് പ്രധാന അധ്യാപകര്‍, പൗരപ്രമുഖര്‍ എന്നിവര്‍ പങ്കെടുത്തു.

