തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് ആശ്വാസത്തിന്റെ സമ്മാനമായി ഫാർമ കോൺ റെമിഡിസിന്റെ ആയുർവേദ കിറ്റ്. സാമൂഹിക പ്രവർത്തകൻ കരീം പന്നിത്തടം കിറ്റിൻ്റെ വിതരണോദ്ഘാടനം നിർവഹിച്ചു. വേദന സംഹാരിയായ റുമാറബ് ബാമ് ത്വക്ക് സംരക്ഷണത്തിനുള്ള കുങ്കുമാദി ലേപം, അലോവെര ജെൽ തുടങ്ങിയവയാണ് കിറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ചടങ്ങിൽ ദേശീയ അധ്യാപക അവാർഡ് ജേതാവ് പി.എ സീതി മാസ്റ്റർ, ഫാർമകോൺ പ്രതിനിധികളായ അജീഷ് മോഹൻ, കെ.വി ആദിത്യൻ, സാമൂഹ്യ പ്രവർത്തക ഗീതാ രാമൻ, നിഷ കരിം എന്നിവർ സന്നിഹിതരായിരുന്നു.

