Wednesday, January 14, 2026

ചാവക്കാട് കോടതി കോംപ്ലക്സിൽ വായ്മൂടി കെട്ടി അഭിഭാഷകളുടെ പ്രതിഷേധം

ചാവക്കാട് : ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് ചാവക്കാട് കോർട്ട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വായ് മൂടി കെട്ടി സമരം നടത്തി. അഭിഭാഷക സംരക്ഷണ നിയമം പാസാക്കുക, അഭിഭാഷക ക്ഷേമ നിധി 30 ലക്ഷമായി ഉയർത്തുക, അഭിഭാഷകർക്ക് പെൻഷൻ സ്കീം നടപ്പാക്കുക, അഭിഭാഷക ക്ഷേമ നിധി തട്ടിപ്പിൽ പങ്കാളികളായവർ എല്ലാവരെയും പ്രതികളാക്കുക, ജൂനിയർ അഭിഭാഷകർക്ക് സ്റ്റൈപ്പൻഡ് ഏർപ്പെടുത്തുക, അന്യായമായി വർദ്ധിപ്പിച്ച കോർട്ട് ഫീ പിൻവലിക്കുക തുടങ്ങിയ 12 ആവശ്യങ്ങൾ ഉന്നയിച്ചാണ് ചാവക്കാട് കോടതി കോംപ്ലക്സിൽ പ്രതിഷേധം നടത്തിയത്. ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് ചാവക്കാട് യൂണിറ്റ് പ്രസിഡന്റ് അഡ്വ  തേർളി അശോകൻ ആദ്ധ്യക്ഷത വഹിച്ചു. അഭിഭാഷകരായ സ്റ്റോബി ജോസ്, ഫ്രെഡി പയസ്, ബിജു വലിയപറമ്പിൽ, ഷൈൻ മനയിൽ, ഫരീദാബാനു, ഫിർദൗസിയ, സി.വി വിജയൻ എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments