ചാവക്കാട്: തിരുവത്ര താഴത്തെ പള്ളിയുടെ വടക്കുഭാഗം ഭർത്താവ് പരേതനായ മൊയ്തുണ്ണിയുടെ ഭാര്യ കേരൻ്റകത്ത് കയ്യാമ (101) നിര്യാതയായി. മക്കൾ: കെ.എം അലി (സി.പി.എം മണത്തല ലോക്കൽ കമ്മിറ്റി അംഗം, മത്സ്യ തൊഴിലാളി ഫെഡറേഷൻ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം), ഹംസ, പെങ്കു, അസൂറ, പരേതയായ ജമീല. മരുമക്കൾ: സഫിയ, തനൂജ, പരേതരായ മുഹമ്മദാലി, ഹനീഫ.
കബറടക്കം നാളെ (ചൊവ്വ) രാവിലെ 10 ന് പുതിയറ പള്ളി കബർസ്ഥാനിൽ നടക്കും.

