വടക്കേക്കാട്: അൽബിർ കിഡ്സ് ഫെസ്റ്റ് 2026 ൽ വടക്കേക്കാട് ഖിദ്മത്തുൽ ഇസ്ലാം അൽബിർ സ്കൂൾ രണ്ടാം തവണയും ചാമ്പ്യന്മാരായി. 260 പോയിൻ്റാണ് ചാമ്പ്യൻമാരുടെ നേട്ടം. മികച്ച വിജയം കൈവരിക്കാൻ പ്രയത്നിച്ച വിദ്യാർത്ഥികളെയും അധ്യാപകരെയും സഹപ്രവർത്തകരെയും സമസ്ത കേന്ദ്ര മുശാവറ മെമ്പർ ഉസ്താദ് അബ്ദുസ്സലാം ബാഖവി, സ്കൂൾ മാനേജ്മെൻ്റ് പ്രതിനിധികൾ തുടങ്ങിയവർ അഭിനന്ദിച്ചു.

