Monday, January 12, 2026

ചാവക്കാട് ബ്ലോക്ക് തല കായിക മേള; കാട്ടിൽ മുഹമ്മദൻസിന് ഫുട്ബോൾ കിരീടം

കടപ്പുറം: തൃശ്ശൂർ നെഹ്റു യുവകേന്ദ്രയും അക്ഷര കലാ-കായിക സാംസ്കാരിക വേദിയും സംയുക്തമായി സംഘടിപ്പിച്ച ചാവക്കാട് ബ്ലോക്ക് തല കായിക മേളയിൽ കാട്ടിൽ മുഹമ്മദൻസിന് ഫുട്ബോൾ കിരീടം. തൊട്ടാപ്പ് കിക്കോഫ് ടർഫിൽ നടന്ന ഫൈനൽ മത്സരത്തിൽ വൈ.എം.എ കടപ്പുറം മുഹമ്മദ് തോൽപ്പിച്ചത്. വിജയികൾക്ക് കടപ്പുറം പഞ്ചായത്ത് പ്രസിഡണ്ട് വി.എം മനാഫ് ട്രോഫികൾ സമ്മാനിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.വി.ദിലീപ്കുമാർ, പഞ്ചായത്ത് മെമ്പർമാരായ റാഹില വഹാബ്, മുനീർ തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments