കടപ്പുറം: കടപ്പുറം പഞ്ചായത്തിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരെ തിരഞ്ഞെടുത്തു. പി.എ.അഷ്ക്കർ അലിയാണ് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി പി.വി.ദിലീപ്കുമാറിനെയും ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി ഹസീറ ശിഹാബിനെയും തിരഞ്ഞെടുത്തു. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന തിരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസർ ബിന്ദു ഫ്രാൻസിസ് നിയന്ത്രിച്ചു.

