Thursday, November 21, 2024

മുനക്കകടവ് ഫിഷ്ലാന്റിങ് സെന്റർ തുറക്കുന്നതിന് കൂടിയാലോചനായോഗം ചേർന്നു; കണ്ടെയ്മെൻ്റ് സോണിൽ നിന്ന് വരുന്ന യാനങ്ങൾ പ്രവേശിപ്പിക്കില്ല

കടപ്പുറം: കടപ്പുറം പഞ്ചായത്തിലെ ഒമ്പതാം വാർഡിലെ കണ്ടയ്മെന്റ് സോൺ നീക്കം ചെയ്തതിന് ശേഷം മുനക്കകടവ് ഫിഷ്ലാന്റിങ് സെന്റർ തുറക്കുന്നതിനുള്ള കൂടിയാലോചനായോഗം ചേർന്നു. കോവിഡ് 19 പ്രോട്ടോക്കോൾ നിയമം കർശനമായി പാലിക്കണമെന്നും കണ്ടെയ്മെൻ്റ് സോണിൽ നിന്ന് വരുന്ന യാനങ്ങൾ ഒരു കാരണവശാലും ഹാർബറിൽ പ്രവേശിപ്പിക്കേണ്ടതില്ലെന്നും യോഗം തീരുമാനിച്ചു. വാർഡ് മെമ്പർ പി.എ അഷ്ക്കർഅലി അദ്ധ്യക്ഷത വഹിച്ചു. കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി.വി ഉമ്മർക്കുഞ്ഞി ഉദ്ഘാടനം നിർവഹിച്ചു.

കോസ്റ്റൽ പോലീസ് സ്‌റ്റേഷൻ സി.ഐ മഹേന്ദ്ര സിംഹൻ, ചാവക്കാട് എസ്.ഐ യു.കെ ഷാജഹാൻ, ഫിഷറീസ് ഡിപാർട്മെൻ്റ് അസിസ്റ്റൻ്റ് ഡയറക്ടർ ജയന്തി, ഹാർബർ ഡിപ്പാർട്മെൻ്റ് അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനിയർ ഷാലിനി, കടപ്പുറം കമ്മ്യൂണിറ്റി ഹെൽത്ത് സൂപ്രണ്ട് ഡോ. ശ്രീകല, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എസ്.എൽ ദീപ, ഫിഷറീസ് ഇൻസ്പെക്ടർ ആന്റണി, ഹാർബർ തരകൻസ് അസോസിയേഷൻ പ്രസിഡൻ്റ് പി.എ ഷാഫി, ഹാർബർ കോർഡിനേഷൻ യൂണിയൻ പ്രസിഡന്റ് പി.എ സിദ്ധി, ജനറൽ സെക്രട്ടറി കെ.എം ലത്തീഫ്, പി.എം റസാക്ക്, സി.കെ റാഫി, വാസു, പി.എ മൊയ്തുട്ടി, പി.എസ് ഷാഹു, അബ്ദുറസാക്ക്, പി.എം ജലാൽ, പണ്ടാരി ഷാഹു, പി.കെ കാദർ, ആർ.കെ കുഞ്ഞിമുഹമ്മദ്, കടവിൽ ആല്യേമുണ്ണി, കെ.കെ നൗഷാദ്, പി.ബി ഷാബിർ, പി.എം ജലാൽ, എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments